Why my title is ‘pakshiye_prenayicha_ thiminkalam’?

വിജയ് സേതുപതിയെയും തൃഷ കൃഷ്ണനെയും നായിക നായകന്മാർ ആക്കി 2018ൽ ഇറക്കിയ ചിത്രമാണ'96'.ഈ പടം കാണാത്തവരുടെ എണ്ണം നമ്മുടെ ഇടയിൽ തീരെ കുറവായിരിക്കും.പടം കാണാത്തവർക്കുപോലും നല്ല പോലെ അറിയാവുന്ന മനോഹരമായ ഗാനമാണ്'കാതലേ കാതലേ'എന്നത്.

ഈ പാട്ട്‌ ശ്രദ്ധിച്ചു കേട്ടാൽ അതിന്റെ തുടക്കത്തിലെ background musicൽ മ്യൂസിക്കൽ ഇൻസ്ട്രുമെന്റ്സിനു പകരം അവഉപയോഗിച്ചിരിക്കുന്നത് ഒരു കിളിയുടെയും തിമിംഗലത്തിന്റെയും ശബ്ദമാണ്.

എന്താണ് ഇതിലൂടെ നിങ്ങൾ ഉദ്ദേശിച്ചത് എന്ന് മ്യൂസിക് ഡയറക്ടർ ഗോവിന്ദ് വസന്തയോട് ആരോ ച്യോദിച്ചപ്പോ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ ആയിരുന്നു ” 2018ൽ 7:03മിനിറ്റ് മാത്രം നീളമുള്ള ഒരു ആനിമേറ്റഡ് ഷോർട് മൂവി ഇറങ്ങി ‘THE BIRD &THE WHALE ‘എന്നായിരുന്നു അതിന്റെ പേര് .

കപ്പലപകടം കാരണം കണ്ടുമുട്ടുന്ന കിളിയും തിമിംഗലവും ആണ് ഈ മനോഹരമായ കഥയിലെ കഥാപാത്രങ്ങൾ. പരസ്പരം ഒന്നിക്കാൻ കഴിയില്ല എന്ന് അറിഞ്ഞിരുന്നിട്ടും ഇരുവരും പ്രണയത്തിൽ അകപ്പെടുന്നു.ഇരുവർക്കും ഒരുമിച്ച് ജീവിക്കാൻ ഒരു സാധ്യത ഇല്ല എന്ന് നമുക്ക് എല്ലാവർക്കും അറിയാം .

ഇതുപോലെ തന്നെ ഒരിക്കലും ഒന്നിക്കാൻ സാധ്യത ഇല്ലാത്ത ജോടികളുടെ കഥയാണ് ’96’ പറയുന്നത് .ഈ അർഥം ഉള്ളിൽ വെച്ചാണ് ഇങ്ങനെ ഒരു മ്യൂസിക് ഇതിൽ ചേർത്തത്.

കടലിന്റെ കടുത്ത എതിർപ്പിനെ അവഗണിച്ചു കിളിയെ പ്രണയിച്ച തിമിംഗലത്തെ പോലെ നമ്മൾക്ക് എല്ലാർക്കും ഉണ്ട് ഓരോ പ്രണയങൾ.കാലിന്റെ വൈകല്യം ശ്രദ്ധിക്കാതെ കാൽ പന്തിനെ പ്രേമിച്ച ലയണൽ മെസ്സി,ചെവിയുടെ വൈകല്യത്തെ മറന്ന് രസതന്ത്രത്തെ പ്രേമിച്ച തോമസ് അൽവാ എഡിസൺ,സമൂഹത്തിന്റെ എതിർപ്പുകൾ ഇണ്ടായിട്ടും പുസ്തകത്തെ പ്രണയിച്ച മലാല. ഇവർ ഒക്കെ കിളിയെ പ്രണയിച്ച തിമിംഗലകൾ ആണ് .ഇതുപോലെ ഒരു പ്രണയം നമുക്കെല്ലാവർക്കും ഉണ്ട്.

നിന്നെ കൊണ്ട് ഒക്കില്ല,വിട്ടുകളഞ്ഞേര് .എന്ന് പറയുന്നവരുടെ മുകത്ത് നോക്കി ചിരിച്ചു കാണിച്ച് അടുത്ത തവണ കാണുമ്പോൾ എതിർപ്പ് പറഞ്ഞ ആ കാര്യം അയാളുടെ മുന്നിൽ നേടികാണിക്കുന്ന phonix പക്ഷിയാകാൻ എല്ലാർക്കും സാധിക്കും.

അങ്ങനെ ഒള്ള എല്ലാ phoneix പക്ഷികൾക്കുമായി ഉള്ള എന്റെ സമർപ്പണം.

Create your website at WordPress.com
Get started